ബി.ടെക് ലാറ്ററല്‍ എന്‍ട്രി ഏക്സാം മെയ്‌ 30 ന് - Malayalam News

Breaking

Post Top Ad

Post Top Ad

Responsive Ads Here

Monday, 2 March 2015

ബി.ടെക് ലാറ്ററല്‍ എന്‍ട്രി ഏക്സാം മെയ്‌ 30 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള ബി.ടെക് ലാറ്ററല്‍ എന്‍ട്രി പരീക്ഷ മെയ്‌ 30 നു നടക്കും, ഇതിനായുള്ള അപേക്ഷ ഓണ്‍ ലൈനായി മാർച്ച് 6  മുതല്‍ മാർച്ച് 25 വരെ www.tekerala.org, www.dte.kerala.gov.in വെബ് സൈറ്റുകള്‍ വഴി നല്‍കാം. ത്രിവത്സര  ഡിപ്ളോമ പരീക്ഷ ജയിച്ചവര്‍ക്കും, അവസാന വര്‍ഷ/സെമസ്റര്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 
അപേക്ഷ ഫീസ്-ജനറല്‍-750/  എസ്.സി/എസ്.ടി 375/- രൂപ എസ്.ബി.റ്റി യുടെ ഏതെങ്കിലും ശാഖകളില്‍ ഫീസ് അടയ്ക്കണം.
ഓണ്‍ ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട് മറ്റ് രേഖകള്‍ സഹിതം നേരിട്ടോ രജിസ്ട്രേഡ് തപാലിലോ ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് ടെക്നിക്കല്‍ എക്സാമിനേഷന്‍സ്, കൈമനം പി.ഒ, തിരുവനന്തപുരം 695 040 വിലാസത്തില്‍ മാര്ച്ച് 31 നു  മുമ്പ് സമര്‍പ്പിക്കണം. പരീക്ഷയുടെ പ്രോസ്പെക്ടസും മറ്റു വിശദാംശങ്ങളും  വെബ് സൈറ്റിലുണ്ട്

No comments:

Post a Comment

Post Top Ad

Responsive Ads Here