ദിസ്പുർ: സുരക്ഷാ സേനക്ക് വിവരം നൽകി എന്നാരോപിച്ച് അസമിലെ ബോഡോ തീവ്രവാദികൾ പെൺകുട്ടിയെ കൊലപ്പെടുത്തി. അസാമിലെ ചിരാങ് ജില്ലയിലാണ് സംഭവം. പെൺകുട്ടിയെ കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങളും തീവ്രവാദികൾ പുറത്ത് വിട്ടിട്ടുണ്ട്. പെൺകുട്ടിയെ കൊലപ്പെടുത്തി കാടിനുള്ളിലെ ഉൾപ്രദേശത്തിട്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. പെൺകുട്ടിയുടെ തലക്ക് ചുറ്റും തളം കെട്ടി നിൽക്കുന്ന രക്തവും വീഡിയോയിൽ കാണാം.
ഒറ്റുകാരുടെ ഗതി ഇതായിരിക്കുമെന്ന ഭീഷണിയോടെയാണ് തീവ്രവാദികൾ ദൃശ്യങ്ങൾ പുറത്ത് വിട്ടത്. കൂടുതൽ പേരെ ഇത്തരത്തിൽ കൊല്ലുമെന്നും തീവ്രവാദികൾ ഭീഷണിപ്പെടുത്തുന്നു. സോങ്ബിജിത്ത് മേഖലയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ അഞ്ച് ബോഡോ തീവ്രവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് പെൺകുട്ടിയെ കൊന്നതെന്നും തീവ്രവാദികൾ പറയുന്നു. അസമിലെ ബോഡോ ജനവിഭാഗങ്ങൾക്ക് പ്രത്യേക രാജ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ 16 വർഷമായി പ്രക്ഷോഭത്തിലാണ്കടപ്പാട്:ന്യൂസ് മുമൻറ്റ്സ്


No comments:
Post a Comment