നടി ജ്യോതി കൃഷ്ണയെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി കാവനാഡ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നിട്ടു പോലുമില്ലെന്ന വിശദീകരണവുമായി നടി തന്നെ ഇപ്പോള്‍ രംഗത്തെത്തി. എന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത തീര്‍ത്തും ഗോസിപ്പാണെന്നും അങ്ങനെ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും ജ്യോതി കൃഷ്ണ പറഞ്ഞു. അതേസമയം ഷാജിയുമായി പ്രശ്‌നങ്ങളുണ്ട്. അത് പക്ഷെ മാധ്യമങ്ങള്‍ പറയുന്നതുപോലെ പീഡനമൊന്നുമല്ല. തന്റെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് ആ പ്രശ്‌നമെന്നും നടി വ്യക്തമാക്കി.
തന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയെന്നാണ് നടി പറയുന്നത്. ഇത്തരം കിംവദികള്‍ പടച്ചുവിടുന്നതാരാണെന്നറിയില്ല. വാര്‍ത്തകള്‍ വന്നപോലെ പോകുമെന്നുള്ളതുകൊണ്ടാണ് ആദ്യമൊന്നും പ്രതികരിക്കാതിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ഇതിനൊരു അന്ത്യമില്ലെന്ന് കണ്ടതുകൊണ്ടാണ് വിശജീകരിക്കുന്നതെന്നും ജ്യോതി കൃഷ്ണ പറഞ്ഞു.
Post Top Ad
Responsive Ads Here
Wednesday, 18 June 2014
എന്നെ ആരും പീഡിപ്പിച്ചിട്ടില്ല: ജ്യോതി കൃഷ്ണ
Tags
# Entertainment
# Kerala
About malayalam24news
Kerala
Labels:
Entertainment,
Kerala
Subscribe to:
Post Comments (Atom)
Post Top Ad
Responsive Ads Here
.jpg)

No comments:
Post a Comment